Connect with us

Kerala

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മുവിന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സഹാപാഠികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് പത്തനംതിട്ട ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. പത്തനാപുരം സ്വദേശി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന എന്നിവരാണ് റിമാന്‍ഡിലുള്ളത്. അമ്മുവിന്റെ മരണത്തിന് കാരണക്കാര്‍ അറസ്റ്റലായ മൂന്ന് പേര്‍ മാത്രമല്ലെന്നും വേറെയും അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സഹോദരന്‍ അഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 15നാണ് അമ്മുവിനെ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ നിലയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം