Connect with us

Kerala

നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം

സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ കുടുംബത്തിന്റെ പരാതി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായി ജാമ്യത്തിലുള്ള മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അലീന, അക്ഷത, അഞ്ജന എന്നീ വിദ്യാര്‍ഥിനികളെയാണ് ആരോഗ്യ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത് . പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കോടതി ജാമ്യം നല്‍കിയിരുന്നത്.

സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം. സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി ഉത്തരവായി.

കഴിഞ്ഞ നവംബറിലാണ് അമ്മുവിന്റെ മരണത്തില്‍ വിദ്യാര്‍ഥിനികള്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

അതേസമയം, നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ പോലീസില്‍ അധ്യാപകനെതിരെ കുടുംബം പരാതി നല്‍കി. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്റെ പിതാവ് സജീവ് പരാതി നല്‍കിയത്.

 

Latest