Connect with us

Kerala

തൃപ്പൂണിത്തുറയില്‍ 480ഗ്രാം എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

കോടികളുടെ വില മതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 480ഗ്രാം എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദും  ചങ്ങനാശ്ശേരി സ്വദേശിനിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായ വര്‍ഷയുമാണ് പിടിയിലായത്.

കോടികളുടെ വില മതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കരിങ്ങാച്ചിറ ഭാഗത്ത് വെച്ച് പോലീസ് വാഹനം പരിശോധനക്കായ് കൈ കാണിച്ചിട്ടും പ്രതികള്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

ഇവര്‍ വന്‍തോതില്‍ ലഹരിവില്‍പ്പന നടത്തുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ലഹരിവസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.