Connect with us

Kerala

ചങ്ങരംകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ജോലി കഴിഞ്ഞെത്തിയ പിതാവാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്

Published

|

Last Updated

ചങ്ങരംകുളം | മലപ്പുറം ചങ്ങരംകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം മദര്‍ ആശുപത്രിയുടെ പിറകുവശത്ത് താമസിക്കുന്ന കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശന (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം.

ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ജോലി കഴിഞ്ഞെത്തിയ പിതാവാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദര്‍ശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം.

ബംഗളൂരുവിലാണ് ദര്‍ശന നഴ്‌സിംഗിന് പഠിക്കുന്നത്. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍: 1056, 0471-2552056)