Connect with us

Kerala

നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ ആണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പില്‍ലെ ലൂര്‍ദ് നഴ്സിങ് കോളജിലാണ് എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയെ മരിച്ച നിലയില്‍ കണ്ടത്.

ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായിരുന്നു ആന്‍മരിയ. ഇന്ന് വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.