Connect with us

National

സത്യപ്രതിജ്ഞ ഉടന്‍; മുന്നണിയില്‍ കല്ലുകടി തുടരുന്നു, മന്ത്രി സഭയിലേക്കില്ലെന്ന് എന്‍ സി പി 

ക്യാബിനറ്റ് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉടന്‍ ആരംഭിക്കും. ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണിയില്‍ കല്ലുകടി തുടരുന്നു.എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ക്യാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി . കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കി. സഹമന്ത്രി സ്ഥാനം നൽകി ഒതുക്കുകയാണെന്ന് അജിത് പവാർ ആരോപിച്ചു. ക്യാബിനറ്റ് പദവി ലഭിക്കുന്നത് വരെ കാത്തിരിക്കാൻ തയ്യാറാണെന്നും അജിത് പവാർ പറഞ്ഞു.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ബിജെപി അറിയിച്ചത്. എന്നാല്‍ സഹമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടിലാണ് എന്‍സിപി.  മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു എന്‍ സി പി കരുതിയിരുന്നത്.

അതേസമയം മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 7.15 ന് ആരംഭിക്കും. 46 പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളാണ് നല്‍കിയിരിക്കുന്നത്.

അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍, നിതിന്‍ ഗഡ്കരി, മന്‍സുഖ് മാണ്ടവ്യ, പിയുഷ് ഗോയല്‍, അശ്വിന്‍ വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, പ്രഹ്ളാദ് ജോഷി, കിരണ്‍ റിജിജു, സി ആര്‍ പാട്ടീല്‍, എല്‍ മുരുഗന്‍, ഹര്‍ദീപ് പുരി, എം എല്‍ ഖട്ടര്‍, ശിവരാജ് ചൗഹാന്‍, ഗജേന്ദ്ര ഷെഖാവത്, സുരേഷ് ഗോപി, ജിതിന്‍ പ്രസാദ എന്നിവരാണ് മൂന്നാം മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞ ബി ജെ പി നേതാക്കള്‍. എന്‍ ഡി എ സഖ്യത്തിലെ മറ്റ് കക്ഷി നേതാക്കളായ എച്ച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, പ്രതാപ് ജാദവ്, രാം മോഹന്‍ നായിഡു, സുദേഷ് മഹാതോ, ലല്ലന്‍ സിംഗ് എന്നിവരും മന്ത്രിമാരായേക്കും.

Latest