Connect with us

Uae

ഉബൈദ് അൽ സുവൈദി യു എ ഇ അനലോഗ് പ്രോഗ്രാം ക്രൂ

പ്രതിരോധ മന്ത്രാലയത്തിലെ ക്യാപ്റ്റൻ എൻജിനീയറായ ഉബൈദ് അൽ സുവൈദി സിവിൽ, മറൈൻ എൻജിനീയറിംഗിൽ വിപുലമായ അനുഭവമുള്ള വ്യക്തിത്വമാണ്.

Published

|

Last Updated

ദുബൈ | നാസയുടെ ഹ്യൂമൻ എക്‌സ്‌പ്ലോറേഷൻ റിസർച്ച് അനലോഗ് (ഹേറ) മിഷൻ 7-ന്റെ ഭാഗമായി യു എ ഇ അനലോഗ് പ്രോഗ്രാമിന്റെ രണ്ടാമത്തെ ഘട്ടത്തിനുള്ള ഇമാറാത്തി ക്രൂ മെമ്പറായി ഉബൈദ് അൽ സുവൈദിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ (എം ബി ആർ എസ്‌ സി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. രണ്ടാം ഘട്ട പഠനം നവംബർ ഒന്നിന് ആരംഭിക്കും.

അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ 650 ചതുരശ്ര അടി വിസ്തീർണമുള്ള ഹേറ സൗകര്യത്തിനുള്ളിൽ 45 ദിവസത്തെ ദൗത്യത്തിൽ അൽ സുവൈദി പങ്കെടുക്കും.

ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ പോലുള്ള ദീർഘകാല ബഹിരാകാശ യാത്രയുടെ ആവശ്യങ്ങൾ അനുകരിക്കുന്നതിലൂടെ, ആഴത്തിലുള്ള ബഹിരാകാശ യാത്രകൾ ഉയർത്തുന്ന കടുത്ത ശാരീരികവും മാനസികവുമായ വെല്ലുവിളികളെ ഭാവിയിലെ ബഹിരാകാശ സഞ്ചാരികൾ എങ്ങനെ നേരിടുമെന്ന് നന്നായി മനസ്സിലാക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്.

പ്രതിരോധ മന്ത്രാലയത്തിലെ ക്യാപ്റ്റൻ എൻജിനീയറായ ഉബൈദ് അൽ സുവൈദി സിവിൽ, മറൈൻ എൻജിനീയറിംഗിൽ വിപുലമായ അനുഭവമുള്ള വ്യക്തിത്വമാണ്. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദവും യു എസിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ, എൻവയോൺമെന്റൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

അബൂദബി സർവകലാശാലയിൽ നിന്ന് പ്രോജക്ട് മാനേജ്‌മെന്റ‌് ബിരുദവുമുണ്ട്. കുതിര സവാരിക്കാരനും നീന്തൽക്കാരനും ഓട്ടക്കാരനുമാണ് അൽ സുവൈദി.

---- facebook comment plugin here -----

Latest