National
അശ്ലീല സന്ദേശം; കൊലപാതകക്കേസില്‍ നടി പവിത്ര ഗൗഡ അറസ്റ്റില്‍
കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ബെംഗളൂരു | അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ ചിത്രദുര്‍ഗ സ്വദേശി രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ നടി പവിത്ര ഗൗഡ അറസ്റ്റില്‍. കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ദര്‍ശന്റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിനാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്.
ഈ മാസം എട്ടിനാണ് രേണുകാ സ്വാമി കൊല്ലപ്പെട്ടത്. പിറ്റേന്ന് കാമാക്ഷിപാളയത്തെ ഓടയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ നിന്ന് ദര്‍ശനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പവിത്രയേയും അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----