Connect with us

National

പുനീത് രാജ്കുമാറിനെതിരെ അശ്ലീല പോസ്റ്റ്; കൗമാരക്കാരന്‍ അറസ്റ്റില്‍

അസ്വാഭാവികമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുനീതിന്റെ ചിത്രങ്ങള്‍ക്കൊപ്പം കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

Published

|

Last Updated

ബെംഗളുരു| അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെതിരെ സാമൂഹിക മാധ്യമത്തില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബെംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസ്വാഭാവികമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുനീതിന്റെ ചിത്രങ്ങള്‍ക്കൊപ്പം കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

സുഹൃത്തിനൊപ്പം ബിയര്‍ കുപ്പി പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും അതിനൊപ്പമുളള കമന്റുമാണ് ആരാധകരെ രോഷാകുലരാക്കിയത്. സാമൂഹിക മാധ്യമത്തില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബെംഗളുരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടിരുന്നു.

പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി മദ്യവില്‍പ്പന നിരോധിച്ചിരുന്നു. അതിനുപിന്നാലെയാണ് ഈ സംഭവം. നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ചത്.

Latest