Connect with us

Kerala

പരിശോധന തടസപ്പെടുത്തുന്നത് എന്തോ ഒളിക്കാനുള്ളത് കൊണ്ട്; സമഗ്ര അന്വേഷണം വേണം: ടിപി രാമകൃഷ്ണന്‍

ഒരു തെറ്റും ചെയ്ട്ടില്ലെങ്കില്‍ പരിശോധനയെ ഭയപ്പെടേണ്ട സാഹചര്യമില്ല

Published

|

Last Updated

പാലക്കാട് |  പരിശോധനക്കെത്തുന്ന പോലീസിനെ തടയുന്ന രീതി ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പാലക്കാട് ഹോട്ടലില്‍ പോലീസ് നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണന്‍.

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എല്ലാവരും പാലിക്കണണം. പരിശോധന തടഞ്ഞത് ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ്.പരിശോധനയെ സംശയിക്കുന്നത് തെറ്റ് ചെയ്തവരാണെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു തെറ്റും ചെയ്ട്ടില്ലെങ്കില്‍ പരിശോധനയെ ഭയപ്പെടേണ്ട സാഹചര്യമില്ല. കോണ്‍ഗ്രസ് പരിശോധനയെ ശക്തമായി എതിര്‍ക്കുന്നത് എന്തോ മറക്കാനുള്ളതുകൊണ്ടാണ്. നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലപാട് സംശായസ്പദമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.