Connect with us

Kerala

ഒക്ടോ: 18ന് സെക്രട്ടേറിയറ്റ് ഉപരോധം; സംസ്ഥാന സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ യു ഡി എഫ്

സര്‍ക്കാരിനെതിരെ 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനവുമായി യു ഡി എഫ്. ഈമാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ മുന്നണി ഏകോപന സമിതി യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിനെതിരെ 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.

സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ 16ന് സഹകാരി സംഗമം നടത്തും.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കാനും തീരുമാനമെടുത്തു. ബൂത്ത് തലം മുതല്‍ പുനഃക്രമീകരണങ്ങള്‍ നടത്തി മുന്നണി സംവിധാനം അടിത്തട്ടില്‍ കൂടുതല്‍ ദൃഢപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Latest