Kerala
കോട്ടയത്ത് ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്യാസി ഗൗഡ

കോട്ടയം | കോട്ടയത്ത് ആറു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍ .ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത്. ആര്‍ പി എഫ്, റെയില്‍വേ പോലീസ്, എക്‌സൈസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്യാസി ഗൗഡ .ഇയാള്‍ ഏറെ നാളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----