Connect with us

Kerala

വില്‍പനക്കെത്തിച്ച ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

ഒഡിഷയില്‍ നിന്ന് ഒരുകിലോ കഞ്ചാവ് 1000 രൂപക്ക് വാങ്ങി ഇത് കൊച്ചിയിലെത്തിച്ച് 17,000 രൂപക്ക് വില്‍ക്കുന്നതാണ് പ്രതികളുടെ രീതി.

Published

|

Last Updated

കാക്കനാട് | കാക്കനാട് വാഴക്കാലയില്‍ വില്‍പനക്കെത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ഒഡിഷ സ്വദേശികളായ രമാകാന്ത് (27) ,ലോചന്‍ സ്വയിന്‍ (23) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.

വാഴക്കാല ഓലിക്കുഴിയിലാണ് പ്രതികള്‍ വാടകക്ക് താമസിക്കുന്നത്. ഒന്നരമാസം മുമ്പ് ഒഡിഷയിലേക്ക് മടങ്ങിപ്പോയ ഇവര്‍ തിരിച്ച് കേരളത്തിലേക്ക് വരുമ്പോള്‍ ഏഴുകിലോ കഞ്ചാവ് വില്‍പനക്കായി ട്രയിനില്‍ കൊണ്ടുവരികയായിരുന്നു. ഒഡിഷയില്‍ നിന്ന് ഒരുകിലോ കഞ്ചാവ് 1000 രൂപക്ക് വാങ്ങി ഇത് കൊച്ചിയിലെത്തിച്ച് 17,000 രൂപക്ക് വില്‍ക്കുന്നതാണ് പ്രതികളുടെ രീതി. ഇതേ കുറിച്ച് വിവരം ലഭിച്ച പോലീസ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. വാഴക്കാല ഓലിക്കുഴില്‍ വാടക വീട് വളഞ്ഞാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Latest