Connect with us

National

ദുര്‍ഗന്ധം: വിമാനം ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി

ദുര്‍ഗന്ധം വമിക്കാനുള്ള കാരണമെന്താണെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | മുബൈയിലേക്ക് പുറപ്പെട്ട 6E 449 ഇന്‍ഡിഗോ വിമാനം അസൗകര്യം നേരിട്ടതിനെ തുടര്‍ന്ന് ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ എയര്‍ലൈന്‍സ് അറിയിക്കുകയായിരുന്നു.  യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കിയത്. അതേസമയം ദുര്‍ഗന്ധം വമിക്കാനുള്ള കാരണമെന്താണെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

പ്രവര്‍ത്തന മാനദണ്ഡത്തിന്റെ ഭാഗമായി വിമാനം ദില്ലി വിമാനത്താവളത്തിലേക്ക് പൈലറ്റ് ഇറക്കുകയായിരുന്നു. സംഭവത്തിന് ശേഷം മുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക വിമാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ പ്രസ്താവന ഇറക്കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

 

 

---- facebook comment plugin here -----

Latest