Connect with us

National

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ 12 പദ്ധതികൾ ഇതിനകം പൂർത്തിയായി; ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

7371.52 കോടി രൂപയുടെ പ്രവൃർത്തിയാണ് പൂർത്തിയായിരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ 269.32 കിലോമീറ്റർ ദൈർഘ്യമുള്ള 12 പദ്ധതികൾ ഇതിനകം പൂർത്തിയായതായി ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്കരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 7371.52 കോടി രൂപയുടെ പ്രവൃർത്തിയാണ് പൂർത്തിയായിരിക്കുന്നത്.

ബാക്കിയുള്ള 821.19 കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് നടപ്പു സാമ്പത്തികവർഷത്തിൽ 2100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികൾ അടുത്ത മാർച്ച് 30ന് പൂർത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയിൽ പറഞ്ഞു

---- facebook comment plugin here -----

Latest