Connect with us

off road ride

ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജിനെതിരെ കേസ്

കെ എസ് യുവിന്റെ പരാതിയിലാണ് കേസെടുത്തത്

Published

|

Last Updated

ഇടുക്കി | അനുമതിയില്ലാതെ വാഗമണില്‍ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തെന്ന പരാതിയില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്തു. ജോജു ജോര്‍ജിനൊപ്പം പരിപാടിയുടെ സംഘാടകര്‍ക്കും റൈഡ് നടന്ന സ്ഥലത്തിന്റെ ഉടമക്കുമെതിരെ വാഗമണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

വാഗമണ്‍ എം എ ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ നടന്ന റൈഡ് അനുമതിയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കെ എസ് യു ഇടുക്കി ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസ്. കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് റൈഡ് നടത്തിയത്. കൃഷിക്ക് മാത്രം ഉപയോഗിക്കേണ്ട ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

 

 

Latest