Connect with us

Kerala

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; സിദ്ദിഖിനെതിരെ നടി പോലീസില്‍ പരാതി നല്‍കി

ഡി ജി പിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം |  നടന്‍ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തലിന് പിറകെ നടി പോലീസില്‍ പരാതി നല്‍കി. ഡി ജി പിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്. 2016ല്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്ത് ഹോട്ടലില്‍ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.

നടിയുടെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി ആരോപണം ഉന്നയിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സദ്ദിഖിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചു.

 

Latest