Connect with us

National

ഉന്നത പദവി വാഗ്ദാനം ചെയ്തു; നടി ദിഷ പടാനിയുടെ പിതാവില്‍ നിന്ന് 25 ലക്ഷം തട്ടി

റിട്ടയേര്‍ഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ് ദിഷയുടെ പിതാവായ ജഗദീഷ്.

Published

|

Last Updated

മുംബൈ| സര്‍ക്കാര്‍ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് അഞ്ചംഗ സംഘം 25 ലക്ഷം രൂപ കബളിപ്പിച്ചു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ് ജഗദീഷ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, അജ്ഞാതനായ ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. വഞ്ചന, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ കമ്മീഷനില്‍ ഉയര്‍ന്ന സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷം 25 ലക്ഷം നേടിയെടുക്കുകയായിരുന്നു സംഘം. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണം പല ബേങ്ക് ആക്കൗണ്ടുകളിലേക്കും അയച്ച് നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലം കാണാതിരുന്നതോടെ ജഗദീഷ് പണം തിരികെ ചോദിച്ചു. തുടര്‍ന്ന് സംഘം അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജഗദീഷ് പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് സിങ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്നാണ് ജഗദീഷ് പരാതിയില്‍ പറയുന്നത്. ഇയാളാണ് ദിവാകര്‍ ഗാര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്.

 

 

Latest