Connect with us

Business

മാരുതി സുസുക്കി കാറുകള്‍ക്ക് 47,000 രൂപ വരെ ഓഫറുകള്‍

ഇഗ്നിസ്, സിയാസ്, എസ് ക്രോസ് എന്നിവ ഉള്‍പ്പെടുന്ന നെക്‌സ മോഡലുകളിലാണ് ക്യാഷ് ഡിസ്‌കൗണ്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കി കാറുകള്‍ക്ക് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ നെക്‌സ കാറുകളുടെ ശ്രേണിയില്‍ 47,000 രൂപ വരെയുള്ള ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇഗ്നിസ്, സിയാസ്, എസ് ക്രോസ് എന്നിവ ഉള്‍പ്പെടുന്ന നെക്‌സ മോഡലുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിവയാണ് ലഭിക്കുക.

നെക്‌സ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് ഇഗ്നിസ്. ഈ കാറിന് 33,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് മാനുവല്‍ ട്രാന്‍സ്മിഷന് മാത്രമാണ്. സിയാസ് കാറിന് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സെഡാന് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമല്ല. മാരുതി സുസുക്കി എസ്-ക്രോസിന് സെറ്റ ട്രിമ്മില്‍ 17,000 രൂപയും മറ്റെല്ലാ ട്രിമ്മുകളിലും 12,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എല്ലാ വേരിയന്റുകളിലും എക്സ്ചേഞ്ച് ബോണസും 30,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്.