Connect with us

Kerala

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കും; എറണാകുളം ജില്ലാ കളക്ടര്‍

ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയവരെ യാതൊരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി|വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ആരോഗ്യപരമായ കാരണങ്ങളാല്‍ പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകള്‍ നേരത്തെ സ്വീകരിച്ചിരുന്നു. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുശേഷം ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയവരെ യാതൊരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest