Connect with us

Kerala

വ്യാപാര സ്ഥാപനത്തില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ജയന്‍ മുന്‍പും ആറന്‍മുള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ്.

Published

|

Last Updated

ആറന്മുള  |  നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ എത്തിയ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ ആറന്മുള പൊലീസ് പിടികൂടി. കിടങ്ങന്നൂര്‍ കോട്ട സ്വദേശി കോട്ട ജയന്‍ എന്നറിയപ്പെടുന്ന ജയന്‍ (36) ആണ് അറസ്റ്റിലായത്

പറക്കോട് ജോയിന്റ് ബ്ലോക്ക് ഡിവിഷന്‍ ഓഫീസര്‍ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനിടെ ജയന്‍ അസഭ്യം പറയുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. ജയന്‍ മുന്‍പും ആറന്‍മുള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ്. സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഉടന്‍തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

 

Latest