International
ഔദ്യോഗിക യുദ്ധ പ്രഖ്യാപനം; ഇസ്‌റാഈല്‍ ആക്രമണത്തില്‍ 400ലേറെ പേര്‍ കൊല്ലപ്പെട്ടു. 2,200 പേര്‍ക്ക് പരുക്ക്
ഇസ്‌റാഈലിനായി അമേരിക്കന്‍ അന്തര്‍വാഹിനി മെഡിറ്ററേനിയന്‍ കടലിലെത്തും.
ടെല്‍ അവീവ്/ഗാസ | ഹമാസ്, ഇസ്‌റാഈല്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അതിരൂക്ഷം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നീക്കം തുടങ്ങി. ഔദ്യോഗികമായ യുദ്ധ പ്രഖ്യാപനവും ഇസ്‌റാഈല്‍ നടത്തി.
പലയിടത്തും ഹമാസുമായി ആക്രമണം തുടരുകയാണെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് വെളിപ്പെടുത്തി. ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 400ലേറെ പേര്‍ കൊല്ലപ്പെട്ടു. 2,200 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അമേരിക്കന്‍ പടക്കപ്പല്‍ ഇസ്‌റാഈലിലേക്ക്
ഇസ്‌റാഈലിനെ സഹായിക്കാനായി അമേരിക്ക രംഗത്ത്. ഇസ്‌റാഈലിനായി അമേരിക്കന്‍ അന്തര്‍വാഹിനി മെഡിറ്ററേനിയന്‍ കടലിലെത്തും. കിഴക്കന്‍ തീരത്താകും കപ്പല്‍ എത്തുകയെന്ന് പെന്റഗണ്‍ അറിയിച്ചു. 5,000 നാവികരും വന്‍ പടക്കോപ്പുകളും ഉള്‍പ്പെടെയുള്ള സന്നാഹം കപ്പലിലുണ്ട്.
നേപ്പാളില്‍ നിന്നുള്ള 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
നേപ്പാളില്‍ നിന്നുള്ള 10 വിദ്യാര്‍ഥികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈലിലെ നേപ്പാള്‍ എംബസി അറിയിച്ചു.