Connect with us

International

ഔദ്യോഗിക സന്ദര്‍ശനം; സഊദി പ്രതിരോധ മന്ത്രി ഇറാനില്‍

സന്ദര്‍ശനത്തോടനുബന്ധിച്ച് ഖാലിദ് രാജകുമാരന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താത്പര്യമുള്ള വിഷയങ്ങളും ഇറാനുമായി ചര്‍ച്ച ചെയ്യും.

Published

|

Last Updated

റിയാദ് | സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സന്ദര്‍ശനത്തോടനുബന്ധിച്ച് ഖാലിദ് രാജകുമാരന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താത്പര്യമുള്ള വിഷയങ്ങളും ഇറാനുമായി ചര്‍ച്ച ചെയ്യും. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശ പ്രകാരമാണ് മന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം.

2023 മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന 120 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ സഊദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സന്ദര്‍ശനം.

കഴിഞ്ഞ ദിവസം സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

 

Latest