Connect with us

Kerala

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് വരാം,ഔദ്യോഗിക സന്ദര്‍ശനം മുഖ്യമന്ത്രിയുടെ അനുമതിയോടെ മതി; നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം |  ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വരേണ്ടതില്ലെന്ന മുന്‍നിലപാടില്‍ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം- ഗവര്‍ണര്‍ വ്യക്തമാക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവര്‍ണര്‍ ഇന്നലെ സ്വീകരിച്ച നിലപാട്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വരുന്ന പതിവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു.

ദേശവിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ പറഞ്ഞിരുന്നു. അതുവരേ വിഷയം തുടര്‍ന്നും ഉന്നയിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ഇക്കാര്യം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണറുടെ നീക്കം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരായ നടപടിക്കുള്ള സാധ്യതയും ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്

---- facebook comment plugin here -----

Latest