Connect with us

From the print

ഓ അശുതോഷ്...! മുംബൈക്ക് ഒന്പത് റൺസ് ജയം

സ്‌കോര്‍: മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 192. പഞ്ചാബ് 19.1 ഓവറില്‍ 183.

Published

|

Last Updated

മൊഹാലി | അശുതോഷ് സിംഗും ശശാശാങ്ക് സിംഗും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിട്ടും പഞ്ചാബ് കിംഗ്സിന് തോല്‍വി. മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് റണ്‍സിനാണ് പഞ്ചാബ് കീഴടങ്ങിയത്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 192. പഞ്ചാബ് 19.1 ഓവറില്‍ 183.

49 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ അതുശോഷും ശശാങ്ക് സിംഗും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവെന്നെങ്കിലും വിജയത്തിനരികെ വീണു. 28 പന്തില്‍ 61 റണ്‍സാണ് അശുതോഷ് വാരിക്കൂട്ടിയത്. താരം ഏഴ് സിക്സും രണ്ട് ബൗണ്ടറിയുമടിച്ചു. ശശാങ്ക് 25 പന്തില്‍ 41 റണ്‍സ് നേടി. മുംബൈക്കായി ഗെരാള്‍ട് കോട്സിയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതമെടുത്തു.

53 പന്തില്‍ 78 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് മുംബൈക്ക് കരുത്തായത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. തുടക്കത്തില്‍ തന്നെ ഇഷാന്‍ കിഷനെ (എട്ട്) നഷ്ടമായ മുംബൈയെ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും സൂര്യകുമാറും ചേര്‍ന്ന് നയിച്ചു. 25 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത രോഹിതിനെ സാം കറന്‍ പുറത്താക്കി. തിലക് വര്‍മയും (18 പന്തില്‍ 34) നന്നായി കളിച്ചു. ടിം ഡേവിഡ് (ഏഴ് പന്തില്‍ 14), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (ആറ് പന്തില്‍ പത്ത്) റണ്‍സെടുത്തു.

 

Latest