Connect with us

National

കൊള്ള തുടര്‍ന്ന് എണ്ണക്കമ്പനികള്‍; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി

Published

|

Last Updated

കൊച്ചി |  രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസലിന് 102.80 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.15 രൂപയും ഡീസലിന് 104.88 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 109.09 രൂപയും 102.94 രൂപയുമാണ്.

ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയിലേറെയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി

 

Latest