International
രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് ആദ്യമായി എണ്ണ വില ഉയർന്നു
ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 19 സെന്റ ഉയർന്ന് ബാരലിന് 72.72 ഡോളറിലെത്തി.

ടെക്‌സസ്| രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് ആദ്യമായി എണ്ണ വില ഉയര്‍ന്നു.വെനസ്വേലയില്‍ പ്രവര്‍ത്തിക്കാന്‍ ഷെവ്റോണിന് മുന്‍ഗാമിയായ ജോ ബൈഡന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ലൈസന്‍സ് റദ്ദാക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ആഗോള എണ്ണവില ഉയര്‍ന്നത്.
പ്രഖ്യാപനത്തോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 19 സെന്റ ഉയര്‍ന്ന് ബാരലിന് 72.72 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 16 സെന്റ് ഉയര്‍ന്ന് ബാരലിന് 68.78 ഡോളറും രേഖപ്പെടുത്തി.
ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ട്രംപ് യുഎസിന് വെനിസ്വേലന്‍ എണ്ണ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ഷെവ്റോണിന്റെ പ്രവര്‍ത്തന ലൈസന്‍സ് രാജ്യത്തിന് റദ്ദാക്കുമെന് പ്രഖ്യാപിച്ചിരുന്നു.