Connect with us

International

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മുങ്ങി അപകടം; 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ജീവനക്കാരെ കാണാതായി

പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

Published

|

Last Updated

മസ്‌കത്ത് |  ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 13 ഇന്ത്യക്കാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു

ഇന്നലെ ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

മുങ്ങിയ കപ്പലില്‍ നിന്നും എണ്ണയോ എണ്ണ ഉല്‍പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. യെമന്‍ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്. 2007 ല്‍ നിര്‍മ്മിച്ച കപ്പലിന് 117 മീറ്റര്‍ നീളമുണ്ട്. മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് ദുഖം തുറമുഖം സ്ഥിതി ചെയ്യുന്നത്.