Connect with us

Business

ഓലയുടെ ദീപാവലി ഓഫർ; 49,999 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാം

ബിഗ്ഗെസ്റ്റ് ഓല സീസൺ സെയിൽ (BOSS) എന്ന പേരിലാണ് വിൽപ്പന.

Published

|

Last Updated

മുംബൈ | ദീപാവലിക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഓല. 49999 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനുള്ള അവസരമാണ് ഓല ഒരുക്കുന്നത്. ബിഗ്ഗെസ്റ്റ് ഓല സീസൺ സെയിൽ (BOSS) എന്ന പേരിലാണ് വിൽപ്പന.

ഓല എസ് വൺ എക്സ് (Ola S1 X) 2kwh മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുക. 15,000 മുതൽ 25000 രൂപ വരെ എല്ലാം മോഡലുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബോസ് വാറണ്ടി സ്കീമിൽ 7000 രൂപയ്ക്ക് എട്ടു വർഷം വരെയോ അല്ലെങ്കിൽ 80,000 കിലോമീറ്റർ ഫ്രീ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 5000 രൂപയുടെ വിലക്കുറവുമുണ്ട്. കമ്പനിയുടെ ചെയർമാനും എംഡിയുമായ ബവീഷ് അഗർവാൾ ആണ് മെഗാ സെയിൽ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. എല്ലാവർക്കും ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.