First Gear
ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നാലെ ഓല ഇലക്ട്രിക് കാര്‍ വിപണിയിലേക്ക്
ഇലക്ട്രിക് കാര്‍ നിരവധി മോഡലുകളില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| ഓല ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2023 അവസാനത്തോടെ ഓല ഇലക്ട്രിക് കാറുകള്‍ രാജ്യത്തെത്തുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് കാര്‍ നിരവധി മോഡലുകളില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന വേരിയന്റുകള്‍ ബ്രാന്‍ഡിന്റെ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമിലും മിഡ്, ടോപ്പ്-സ്‌പെക്ക് മോഡലുകള്‍ ഇ-സിം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാങ്കേതികവിദ്യയുള്ള സവിശേഷതകള്‍ ഉള്‍പ്പെടുന്നവയുമായിരിക്കും.
ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ എസ്1 ന് 99,999 രൂപയാണ് എക്‌സ്-ഷോറൂം വില. ഈ മോഡലിന് 2.98 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒറ്റ ചാര്‍ജില്‍ പരമാവധി 121 കിലോമീറ്റര്‍ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ എസ്1 പ്രോയ്ക്ക് 3.97 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. കൂടാതെ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ ശ്രേണിയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇരട്ടിയാണിത്. അടിസ്ഥാന മോഡലിനേക്കാള്‍ 30,000 രൂപ കൂടുതലാണിതിന്. 1,29,999 രൂപയാണ് എക്‌സ്-ഷോറൂം വില. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളില്‍ അഗ്രസ്സീവ് സബ്സിഡിയോടെ 1,09,999 രൂപയ്ക്ക് വേരിയന്റ് സ്വന്തമാക്കാവുന്നതാണ്. ഓലയുടെ ഇലക്ട്രിക് കാര്‍ വാഹന വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഇവി മേഖലയില്‍ അടുത്ത മത്സരമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇവിയാണ് ഇലക്ട്രിക് കാര്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്.