Connect with us

Ongoing News

വയോധികന്‍ കുളത്തില്‍ മരിച്ച നിലയില്‍

തുവയൂര്‍ തെക്ക് കരിങ്ങാട്ട് മേലേതില്‍ തങ്കപ്പന്‍ (68) നെ ആണ് വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

അടൂര്‍ | മഞ്ഞാളില്‍ മഹര്‍ഷി മംഗലം ക്ഷേത്രത്തിന് സമീപം വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുവയൂര്‍ തെക്ക് കരിങ്ങാട്ട് മേലേതില്‍ തങ്കപ്പന്‍ (68) നെ ആണ് വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരയില്‍ തങ്കപ്പന്റെ മൊബൈലും വസ്ത്രങ്ങളും കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അടൂര്‍ ഫയര്‍ ഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സന്തോഷ്, സുരേഷ് കുമാര്‍ നാട്ടുകാരനായ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചെട്ടിയാരുപടി കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.

 

Latest