Connect with us

Ongoing News

ഒളിംപിക്സ് അയോഗ്യത: വാദം പൂർത്തിയായി; വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി ഇന്ന്

സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനീഷിന് വേണ്ടി ഹാജരായത്.

Published

|

Last Updated

ന്യൂഡല്‍ഹി | പാരീസ് ഒളിംപിക്സ് ഗുസ്തി ഫൈനലിൽ അയോഗ്യയാക്കിയതിന് എതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ പാരീസിലെ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. അപ്പീലിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം.

സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനീഷിന് വേണ്ടി ഹാജരായത്. ഓൺലൈനായി വിനേഷ് ഫോഗട്ടും വാദത്തിൽ പങ്കെടുത്തു.

50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലിൽ മത്സരിക്കാനിരിക്കെയാണ് വിനീഷിനെ അയോഗ്യയാക്കിയത്. ഭാരപരിശോധനയിൽ 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയായിരുന്നു നടപടി.

അയോഗ്യയാക്കിയതിന് പിന്നാലെ താരം എക്സിൽ വിരമിക്കൽ പ്രഖ്യാപനവും നടത്തിയിരുന്നു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് അവർ എക്സിൽ കുറിച്ചത്.

Latest