Connect with us

National

ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഓം ബിര്‍ളയെ സ്പീക്കറുടെ ചെയറിലേക്ക് ആനയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പതിനെട്ടാം ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദ വോട്ടോടെയാണ് ഓം ബിര്‍ളയെ തിരഞ്ഞെടുത്തത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഓം ബിര്‍ളയെ സ്പീക്കറുടെ ചെയറിലേക്ക് ആനയിച്ചു.

ഒരു മത്സരം ഒഴിവായാണ് ഓം ബിര്‍ള രണ്ടാം വട്ടവും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. കൊടിക്കുന്നില്‍ സുരേഷിനും ഓം ബിര്‍ളക്കുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പ്രോ ടേം സ്പീക്കര്‍ അംഗീകരിച്ചു.

രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് 61 കാരനായ ബിര്‍ല ലോക്‌സഭയിലെത്തിയത്. മൂന്നാം തവണയാണ് എംപിയാകുന്നത്.  ഓം ബിര്‍ലയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.  ബിര്‍ല ചരിത്രം കുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.