National
ഒമാൻ കപ്പൽ അപകടം: തിരച്ചിൽ ദൗത്യത്തിൻ പങ്കാളിയായി ഇന്ത്യൻ നാവികസേനാ കപ്പലും സമുദ്ര നിരീക്ഷണ വിമാനവും
ഒമാൻ തീരത്ത് എണ്ണക്കപ്പൽ മുങ്ങി 13 ഇന്ത്യക്കാരെയാണ് കാണാതായത്
ന്യൂഡൽഹി | ഒമാൻ തീരത്ത് എണ്ണക്കപ്പൽ മുങ്ങി കാണാതായാ 13 ഇന്ത്യക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ ദൗത്യത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ നാവികസേന കപ്പലും വിമാനവും വിന്യസിച്ചു. യുദ്ധക്കപ്പലായ ഐ എൻ എസ് ടെഗും സമുദ്ര നിരീക്ഷണ വിമാനനമായ പി -81 ഉമാണ് തിരച്ചിൽ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഒമാനി കപ്പലുകളും പ്രവർത്തനത്തിൽ പങ്കാളികളാണ്. തിങ്കളാഴ്ചയാണ് കൊമോറോസ് പതാക വഹിക്കുന്ന എണ്ണക്കപ്പലായ പ്രസ്റ്റീജ് ഫാൽക്കൺ ഒമാൻ തീരത്ത് മുങ്ങിയത്.
പ്രസ്റ്റീജ് ഫാൽക്കണിൽ ഉണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെയും കാണാതായതായി ചൊവ്വാഴ്ച സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചിരുന്നു. പ്രസ്റ്റീജ് ഫാൽക്കണിൽ മൂന്ന് ശ്രീലങ്കക്കാരും ഉണ്ടായിരുന്നു.
കപ്പൽ അപകടത്തിൽപ്പെട്ട സമയത്ത് അതിന് സമീപത്ത് ഓപ്പറേഷണൽ ടേൺ എറൗണ്ട് (ഒരു കപ്പലിന് അതിൻ്റെ ചരക്ക് ഇറക്കാനും പുതിയ ചരക്ക് കയറ്റാനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും അതിൻ്റെ അടുത്ത യാത്രയ്ക്ക് തയ്യാറാകാനും ആവശ്യമായ സമയം) നടത്തുകയായിരുന്നു ഐഎൻഎസ് ടെഗ്. ജൂലൈ 15-ന് വിവരം ലഭിച്ചയുടൻ, തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും പങ്കെടുക്കാനായി ടെഗ് അങ്ങോട്ട് തിരിക്കുകയായിരുന്നു.