Connect with us

oman

അടുത്ത മാസം മുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഒമാന്‍

നവംബര്‍ ആദ്യ ആഴ്ച തന്നെ അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനും ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു

Published

|

Last Updated

മസ്‌കത്ത് | രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ച് സുപ്രീം കമ്മിറ്റി. നവംബര്‍ ആദ്യ ആഴ്ച തന്നെ അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനും ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ചില വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) നല്‍കാനും തീരുമാനമായി. കൊറോണ വൈറസ് ഭീഷണി കൂടുതലുള്ള വിഭാഗങ്ങളുടെ സംരക്ഷണം വര്‍ധിപ്പിക്കാനാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ആര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നത് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും. ഇതിനുള്ള പദ്ധതിയും മന്ത്രാലയം തയ്യാറാക്കും.

എല്ലാ സ്‌കൂളുകളിലും അഞ്ച് മുതല്‍ 11 വരെയുള്ള ക്ലാസുകാര്‍ക്ക് ക്ലാസുകളില്‍ പൂര്‍ണമായും നേരിട്ട് ഹാജരാകാനും അനുമതി നല്‍കി. നവംബര്‍ മുതലാണ് അനുമതി.

Latest