International
ഇസ്റാഈലിനെതിരായ യുദ്ധക്കുറ്റം അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് ഒമാൻ
എല്ലാ കൂട്ടക്കൊലകളിലും യുദ്ധക്കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം
മസ്കത്ത് | ഗസ്സയിൽ ഇസ്റാഈൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ കൂട്ടക്കൊലകളിലും യുദ്ധക്കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിവിലിയൻമാർക്ക് അഭയം നൽകുന്ന രണ്ട് സ്കൂളുകൾ, ഒരു ആശുപത്രിയുടെ പ്രവേശന കവാടം, ഒരു പൊതു വാട്ടർ ടാങ്ക് എന്നിവയ്ക്ക് നേരെ നടന്ന ഏറ്റവും പുതിയ ആക്രമണങ്ങളെ ഒമാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
---- facebook comment plugin here -----