National
ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും
ഫാറൂഖ് അബ്ദുല്ലയുടെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ശ്രീനഗര്‍ | നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ നിയമസഭാ യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് തീരുമാനിച്ചതാണെന്നും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.നാളെ ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കും.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുടെ യോഗം വെള്ളിയാഴ്ച ചേരും. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ ലഭിച്ചു. ഇതോടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 46 എംഎല്‍എമാരുടെ പിന്തുണയായി.ഒമര്‍ അബ്ദുള്ളക്ക് ഇനി കോണ്‍ഗ്രസ് പിന്തുണയില്ലാതെയും സര്‍ക്കാര്‍ രൂപവത്കരിക്കാം.
ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ളയെത്തുമെന്ന് നേരത്തെ എന്‍സി മുതിര്‍ന്ന നേതാവ് ഫാറൂഖ് അബ്ദുല്ല അറിയിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന പദവിക്കായി പ്രധാനമന്ത്രിയെ കാണുമെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.