Connect with us

National

ജമ്മു കശ്മീരിനെ ഇനി ഉമര്‍ നയിക്കും; മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

ഇത് രണ്ടാം തവണയാണ് ഉമര്‍ മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാവുന്നത്. സുരേന്ദര്‍ ചൗധരി ഉപ മുഖ്യമന്ത്രി.

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ഉമര്‍ മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാവുന്നത്. ഉപ മുഖ്യമന്ത്രി സുരേന്ദര്‍ ചൗധരി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ഷേര്‍ ഇ കശ്മീരിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

നേരത്തെ 2008 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്നു ഒമര്‍. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും ലോക്സഭാംഗവുമായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെ മകനാണ് ഉമര്‍. 370-ാം വകുപ്പ് റദ്ദാക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ആദ്യ സര്‍ക്കാരാണ് ഉമറിന്റെ നേതൃത്വത്തിലുള്ളത്.

 

Latest