Kerala
പത്തനംതിട്ടയില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍
നേരത്തെ നൈജീരിയയില്‍ നിന്നെത്തിയ ഇരവിപേരൂര്‍ ഓതറ സ്വദേശിയായ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
പത്തനംതിട്ട | ജില്ലയില്‍ നാലുപേരില്‍കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരം തങ്ങള്‍ക്കു ലഭ്യമായിട്ടില്ലെന്ന് ഡിഎംഒ ഡോ.എല്‍ അനിത കുമാരി പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് സമ്പര്‍ക്കബാധ സ്ഥിരീകരിച്ച് വിവരം പുറത്തുവിട്ടെങ്കിലും ജില്ലാതലത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് നിലപാട്.
യുഎഇയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ പത്തനംതിട്ടക്കാരായ ഓരോരുത്തര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നു. നേരത്തെ നൈജീരിയയില്‍ നിന്നെത്തിയ ഇരവിപേരൂര്‍ ഓതറ സ്വദേശിയായ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുള്‍പ്പെടെ നിരീക്ഷണത്തിലായിരുന്നു.