tamilnadu beaches closed for newyear celebrations
ഒമിക്രോണ്‍ ഭീതി; തമിഴ്‌നാട്ടില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ബീച്ചുകളില്‍ പ്രവേശനവിലക്ക്
നിലവില്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ചെന്നൈ | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ സംസ്ഥാനത്തെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തുന്ന മറീനാ ബീച്ച്, ബസന്ത് നഗര്‍ ബീച്ച് എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നൈജീരിയയില്‍ നിന്ന് എത്തിയ കൊവിഡ് ബാധിതനാണ് എന്ന സംശയമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു.