Connect with us

National

ആന്ധ്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി

Published

|

Last Updated

ഹൈദരാബാദ്  | ആന്ധ്രപ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അയര്‍ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 37കാരനായ ഇയാള്‍ നവംബര്‍ 27നാണ് മുംബൈ വഴി വിശാഖപട്ടണത്തിലെത്തിയത്. ഇയാളെ ക്വാറന്റൈന്‍ ചെയ്തു .

ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി. ഇന്നലെ ഡല്‍ഹിയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Latest