omicron america
അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍
കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതായി ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ്
ന്യൂയോര്‍ക്ക് | അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡ്‌വൈസറായ ആന്റണി ഫൗസി. എന്നാല്‍ രാജ്യത്ത് ഗുരുതരമായ സാഹചര്യമില്ല. ഇപ്പോഴുള്ളതില്‍ ഭൂരിഭാഗം കേസുകളും ഡെല്‍റ്റ കഭേദമാണ്. ഒമിക്രോണ്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച ഉടനെ തന്നെ ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മേഖലയെ അഭിനന്ദിക്കുന്നെന്നും ഫൗസി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് ഉചിതമായ സമയത്ത് ഒഴിവാക്കും.ഒമിക്രോണിനെ പറ്റി ഒരുപാട് ആശങ്കളും സംശയവും ഉള്ള സമയത്താണ് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഫൗസി പറഞ്ഞു.
---- facebook comment plugin here -----