omicron varient
ഒമിക്രോണ്‍ ഭീഷണി; ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാമെന്ന് കേന്ദ്രം
ജീവന്‍ രക്ഷാ മരുന്നുകള്‍, പരിശോധനാ കിറ്റുകള്‍, കൈയ്യുറകള്‍, പി പി ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ആവശ്യാനുസരണം നല്‍കാമെന്നും അറിയിച്ചു
ന്യൂഡല്‍ഹി | കൊവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം പടര്‍ന്ന് പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീന്‍ ലഭ്യമാക്കുന്നതടക്കമുള്ള സഹായം നല്‍കാന്‍ രാജ്യം സന്നദ്ധമാണെന്ന് അറിയിച്ചു.
രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീനുകള്‍ കൈമാറുന്ന കൊവാക്‌സ് പദ്ധതി വഴിയോ ഉഭയകക്ഷി ധാരണകള്‍ പ്രകാരമോ വാക്‌സീന്‍ ലഭ്യമാക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍, പരിശോധനാ കിറ്റുകള്‍, കൈയ്യുറകള്‍, പി പി ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ആവശ്യാനുസരണം നല്‍കാമെന്നും മന്ത്രാലയം അറിയിച്ചു. ജീനോമിക് പഠനങ്ങളിലും സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി.