omicrone kerala
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക്കൂടി ഒമിക്രോണ്‍
ഷാര്‍ജയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; ആകെ ഒമിക്രോണ്‍ കേസുകള്‍ ഏഴായി
കൊച്ചി | സംസ്ഥാനത്ത് രണ്ട് ഒമിക്രോണ്‍ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ്. ഡിസംബര്‍ എട്ടിന് യു എ ഇയിലെ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തിയ ഭര്‍ത്താവിനും ഭാര്യക്കുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്. യു എ ഇ ഒമിക്രോണ്‍ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ 60 വയസ് കഴിഞ്ഞ ഇരുവരും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ സമ്പര്‍ക്ക പട്ടികയില്ലെന്നാണ് വിവരം. ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ആറ് പേരും ഭാര്യയുടേത് ഒരാളുമാണുള്ളത്. 56 യാത്രക്കാരായിരുന്നു ഇവര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നത്.
ഈ രണ്ട് കേസുകളോടെ സംസ്ഥാനത്തെ മൊത്തം ഒമിക്രോണ്‍ കേസുകള്‍ ഏഴായി. ഇന്ത്യയില്‍ ഇതിനകം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗതയിലാണ് ഒമിക്രണ്‍ പകരുന്നതെന്നും ഇതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കേന്ദ്രം അറിയിച്ചു.