omicron varient
ഒമിക്രോണ്‍ വകഭേദം; വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് സഊദി
രാജ്യത്ത് നിന്നും പുറത്ത് പോകുന്നവര്‍ ബൂസ്റ്റര്‍ വാക്സീന്‍ എടുത്തവരാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി
റിയാദ് | ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ നിയന്ത്രങ്ങളുമായി സഊദി അറേബ്യ രംഗത്ത്. ആഗോള ആശങ്കകള്‍ മുന്‍നിര്‍ത്തി വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് നിന്നും പുറത്ത് പോകുന്നവര്‍ ബൂസ്റ്റര്‍ വാക്സീന്‍ എടുത്തവരാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്‌സീന്‍ എടുത്തവര്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്ത് എത്തുന്ന എല്ലാ ആളുകളോടും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും പൂര്‍ണ്ണമായും സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് അണുബാധകളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി വിഖായ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍-ഗ്വിസാനി പറഞ്ഞു.
18 വയസ്സ് മുതല്‍ എല്ലാവരും വൈറസ് വാക്സിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. രോഗ വ്യാപനത്തിനെതിരെ ആരോഗ്യ- സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുകയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍- അബ്ദ് അല്‍- അലി പറഞ്ഞു.