Connect with us

omicrone kerala

ഒമിക്രോണ്‍: ജില്ലകളില്‍ ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

വിദേശത്തു നിന്നും എത്തുന്നവര്‍ നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകളില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്. വിദേശത്തു നിന്നും എത്തുന്നവര്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റയിന്‍ ഉള്‍പ്പെടെ കര്‍ശനമായ വ്യവസ്ഥകള്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്നു. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥരീകരിക്കുന്ന സാഹചര്യത്തിലാണ് സ്വയം നിരീക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് ഇന്നലെ മാത്രം നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

Latest