omicrone
ഒമിക്രോണ്‍: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം
സംസ്ഥാനങ്ങള്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹി ലോകത്ത് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോഗം വിശദമായി പരിശോധിക്കും.
ദക്ഷിണാഫ്രിക്കയില്‍ നിന്നും മുബൈയിലെത്തിയ ആളുടെ പരിശോധനാഫലവും, ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവിലെത്തിയ ആളുടെ പരിശോധനാഫലവും ഇന്ന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനും 7-ാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.