OMICRON
രാജ്യത്ത് ഒന്നിലധികം മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ ആധിപത്യം
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം അതിവേഗം പടരുന്നതിന് തെളിവുകളൊന്നുമില്ല,
ന്യൂഡല്‍ഹി | രാജ്യത്ത് ഒന്നിലധികം മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ വകഭേദം ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്ന് പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ്. ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണ്. ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ ബിഎ.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു.
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം അതിവേഗം പടരുന്നതിന് തെളിവുകളൊന്നുമില്ല. പ്രതിരോധശേഷിയെ മറികടക്കാനുള്ള സവിശേഷതകളുണ്ടെങ്കിലും, നിലവില്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ല. ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐ സി യു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇന്‍സാകോഗ് (INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്).