five state election
ഒമിക്രോണ്‍: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല
തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടായേക്കും
ലഖ്‌നൗ | ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നത് സംബന്ധിച്ച ഒരു ആവശ്യവും കേന്ദ്ര ആരോഗ്യമന്ത്രാലയം കമ്മീഷന് മുമ്പില്‍വെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അടുത്ത ആഴ്ച അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. ഇതിനൊപ്പം ചില സംസ്ഥാനങ്ങളില്‍ ചില മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടന്നേക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്‌സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം, വാക്‌സിനേഷന്‍ നിരക്കുകള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാളുകള്‍ ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചിരുന്നു.