Connect with us

Kerala

ഒമിക്രോണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

വിദേശത്തുനിന്നും എത്തുന്നവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കുകയും ക്വാറന്റൈന്‍ ഉറപ്പ് വരുത്തുകയും ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏറെ അപകടകാരിയാ ഒമിക്രോണ്‍ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നും എത്തുന്നവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കുകയും ക്വാറന്റൈന്‍ ഉറപ്പ് വരുത്തുകയും ചെയ്യും. പൊതുജനങ്ങള്‍ മാസ്‌ക് , സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Latest